പത്തനംതിട്ട ജില്ലയില്‍ ഇന്നും പുതിയ കൊവിഡ് കേസുകള്‍ ഇല്ല

pathanamthitta covid19

പത്തനംതിട്ട ജില്ലയില്‍ ഇന്നും പുതിയ കൊവിഡ് കേസ് ഇല്ല. ഇന്ന് മൂന്ന് പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി ഒരാളും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും അടൂര്‍ ജനറല്‍ ആശുപത്രി ഒരാളുമാണ് ഐസൊലേഷനില്‍ ഉള്ളത്.ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 716 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 67 പേരും ജില്ലയില്‍ നിരീക്ഷണത്തിലാണ്. ആകെ 783 പേര്‍ നിരീക്ഷണത്തിലുള്ളത്.

ജില്ലയുടെ അതിര്‍ത്തിയില്‍ ആകെ 14352 യാത്രകരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 42 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് മാറ്റി. ജില്ലയില്‍ ക്വാറന്റീനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 458 കോളുകള്‍ നടത്തുകയും, 24 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

 

Story Highlights: covid19, coronavirus, pathanamthitta updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top