600 ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്

amazon

600 ഓളം ആമസോൺ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. ഇതിൽ ആറ് പേർ മരിച്ചതായും റിപ്പോർട്ട് ഉണ്ട്. സിബിഎസ് ന്യൂസിന്റെ ചർച്ചയിൽ ആമസോൺ തൊഴിലാളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യാനയിലെ വെയർ ഹൗസ് ജീവനക്കാരിയായ ജന ജമ്പാണ് ആമസോണിലെ കൊവിഡ് ബാധയെ കുറിച്ച് വ്യക്തമാക്കിയത്. രോ​ഗബാധ സ്ഥിരീകരിച്ച വ്യക്തിക്ക് ആമസോൺ അയയ്ക്കുന്ന റോബോകോളുകൾ ശേഖരിച്ചാണ് താൻ ഇത്തരത്തിലൊരു നി​ഗമനത്തിൽ എത്തിയതെന്ന് ജന പറയുന്നു. യുഎസിലുള്ള കൊവിഡ് ബാധിതരിൽ നിന്നാണ് ഇത്രയും അധികം പേർക്ക് രോ​ഗം പടർന്നതെന്നും അവർ വിശദീകരിച്ചു. അതേസമയം, ജന നടത്തിയ വിവരശേഖരണം ശരിയായ നടപടിയല്ലെന്ന് ആമസോൺ ഹെഡ് ഓഫ് ഓപ്പറേഷൻ ഡെയ്വ് ക്ലാർക്ക് പറഞ്ഞു.

story highlights- coronavirus, amazon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top