കൂത്താട്ടുകുളത്തെ മുട്ട വ്യാപാരിയുടെയും സഹായിയുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

covid-test-results-koottuttukulam-egg-trader-negative

കൂത്താട്ടുകുളത്തെ മുട്ട വ്യാപാരിയുടെയും സഹായിയുടെയും കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവ്. ടൗണില്‍ മുട്ടയുമായെത്തിയ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരെയും നിരീക്ഷണത്തിലാക്കിയിരുന്നു. പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഇരുവരും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഇതിനിടയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഒരിക്കല്‍ കൂടി ഇരുവരുടെയും സ്രവം പരിശോധിക്കും. ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവരുമായി  സമ്പര്‍ക്കം പുലര്‍ത്തിയ സ്ഥാപനങ്ങള്‍ അടച്ചിടുന്നു. ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി.

ഹൈസ്‌കൂള്‍ റോഡിലെ മുട്ട ഹോള്‍സെയില്‍ കടയില്‍ ഈ മാസം നാലിനാണ് ഡ്രൈവര്‍ എത്തിയത്. മുട്ടക്കടയും സമീപ കടകളും റോഡും അഗ്നിശമന സേന അണുനശീകരണം നടത്തിയിരുന്നു. ലോഡുമായി പുറപ്പെടും മുന്‍പ് ഇയാള്‍ പനിയേത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ എത്തിയിരുന്നു. അവിലെ നടത്തിയ ശ്രവ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിതീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളിലേക്ക് ഡിഎംഒ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഡ്രൈവര്‍ ഇപ്പോള്‍ നാമക്കലില്‍ ക്വാറന്റീനിലാണ്. പ്രൈമറി കോണ്‍ടാക്ടില്‍ വന്ന കടയുടമയും സഹായിയും തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ക്വാറന്റീനില്‍ തുടരുകയാണ്.

 

Story Highlights: covid 19,  test results, Koottuttukulam egg trader, negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top