നാളെ മുതൽ ഓടിത്തുടങ്ങുന്ന ട്രെയിനുകളുടെ പട്ടിക; ടിക്കറ്റ് ബുക്കിംഗ്; മറ്റ് മാർഗനിർദേശങ്ങൾ [24 Explainer]

നാളെ മുതൽ ഇന്ത്യയിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുകയാണ്. 15 രാജധാനി റൂട്ടികളിലാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസുകൾ ഉണ്ടാകുക. സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ നിരക്കിലായിരിക്കും സർവീസ് എന്നാണ് പുറത്തുവരുന്ന വിവരം.

നാളെ മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകൾ :

ന്യൂ ഡൽഹി- ദിബ്രുഗർ
ന്യൂ ഡൽഹി- അഗർത്തല
ന്യൂ ഡൽഹി- ഹൗറ
ന്യൂ ഡൽഹി- പാറ്റ്‌ന
ന്യൂ ഡൽഹി- ബിലാസ്പുർ
ന്യൂ ഡൽഹി- റാഞ്ചി
ന്യൂ ഡൽഹി- ഭുവനേശ്വർ
ന്യൂ ഡൽഹി- സെക്കന്ദരാബാദ്
ന്യൂ ഡൽഹി- ബംഗളൂരു
ന്യൂ ഡൽഹി- ചെന്നൈ
ന്യൂ ഡൽഹി- തിരുവനന്തപുരം
ന്യൂ ഡൽഹി- മദ്ഗാവോൺ
ന്യൂ ഡൽഹി – മുംബൈ സെൻട്രൽ
ന്യൂ ഡൽഹി- അഹ്മദാബാദ്
ന്യൂ ഡൽഹി- ജമ്മു തവി

ടിക്കറ്റ് ബുക്കിംഗ് :

ഇന്ന് വൈകീട്ട് നാല് മണി മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഐആർസിടിസിയുടെ വെബ്‌സൈറ്റിലൂടെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. രാജധാനി നിരക്കുകൾ പ്രകാരമാകും ടിക്കറ്റുകൾ വിൽക്കുക. ടിക്കറ്റിൽ യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകില്ല. തത്കാൽ, പ്രീമിയം തത്കാൽ എന്നീ സേവനങ്ങൾ ഉണ്ടാകില്ലെന്നും കൺഫേംഡ് ടിക്കറ്റുള്ളവരെ മാത്രമേ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്നും അധികൃതർ അറിയിച്ചു. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും നൽകില്ല.

Read Also : ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നാളെ ട്രെയിന്‍

യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ :

ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പേ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരണം. കൊറോണ സ്‌ക്രീനിംഗിനും മറ്റുമാണ് ഇത്. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണമെന്നും നിബന്ധനയുള്ളതായാണ് വിവരം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു. ട്രെയിനിൽ ബ്ലാങ്കറ്റ്/പുതപ്പ് എന്നിവ നൽകില്ല. ട്രെയിനിൽ എസി പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും.

Story Highlights- Full list of trains, ticket booking, other guidelinesനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More