കൊമേഡിയനും സൈൻഫെൽഡ് താരവുമായിരുന്ന ജെറി സ്റ്റില്ലർ അന്തരിച്ചു
പ്രശസ്ത കൊമേഡിയനും അമേരിക്കൻ സിറ്റ്കോം സീരീസായ സൈൻഫെൽഡിലെ അഭിനേതാവുമായിരുന്ന ജെറി സ്റ്റില്ലർ അന്തരിച്ചു. 92 വയസ്സായിരുന്നു. ജെറിയുടെ മകൻ ബെൻ സ്റ്റില്ലർ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിവരം പങ്കുവച്ചത്. സൈൻഫെൽഡിലെ ഫ്രാങ്ക് കൊസ്റ്റാൻസ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ നിരവധി ആളുകൾ അനുശോചിച്ചു.
I’m sad to say that my father, Jerry Stiller, passed away from natural causes. He was a great dad and grandfather, and the most dedicated husband to Anne for about 62 years. He will be greatly missed. Love you Dad. pic.twitter.com/KyoNsJIBz5
— Ben Stiller (@RedHourBen) May 11, 2020
Read Also: ടോം ആൻഡ് ജെറി, പോപേയ് സംവിധായകൻ ജീൻ ഡീച്ച് അന്തരിച്ചു
1989 മുതൽ 1998 വരെ സംപ്രേഷണം ചെയ്ത സൈൻഫെൽഡ് ഏറെ പ്രശസ്തമായ സിറ്റ്കോമാണ്. ഫ്രണ്ട്സ് സീരീസിനെക്കാൾ മുകളിൽ സൈൻഫെൽഡീനെ റേറ്റ് ചെയ്യുന്ന നിരൂപകരും ഉണ്ട്. സൈൻഫെൽഡിലെ മൂന്ന് സുപ്രധാന കഥാപാത്രങ്ങളിൽ പെട്ട ജോർജ്ജ് കൊസ്റ്റാൻസയുടെ അച്ഛൻ ഫ്രാങ്ക് കൊസ്റ്റാൻസയെയാണ് ജെറി അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയത്. 97ൽ അദ്ദേഹത്തിന് ഫ്രാങ്ക് കൊസ്റ്റാൻസയിലൂടെ എമ്മി പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ലഭിച്ചിരുന്നു.
Read Also: പിക്സർ അനിമേറ്ററും നിരവധി അനിമേഷൻ കഥാപാത്രങ്ങളുടെ ചിത്രകാരനും ആയിരുന്ന റോബ് ഗിബ്സ് അന്തരിച്ചു
കരിയറിൻ്റെ തുടക്ക കാലത്ത് ഒപ്പമുണ്ടായിരുന്ന ആൻ മിയേരയെ 1956ൽ ജെറി വിവാഹം കഴിച്ചു. 2015ൽ ആൻ മരണപ്പെട്ടതോടെയാണ് 59 വർഷങ്ങൾ നീണ്ട ഈ ദാമ്പത്യ ജീവിതത്തിന് വിരാമമായത്. ചില ടിവി പരിപാടിക്ലളിലും റേഡിയോ പരിപാടിക്ലളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഇരുവരും 1986ൽ സ്റ്റെല്ലർ ആൻഡ് മിയേര ഷോ എന്ന സിറ്റ്കോമികും ഒരുമിച്ച് അഭിനയിച്ചു.
സൈൻഫെൽഡ് കൂടാതെ ദി കിംഗ് ഓഫ് ക്വീൻസ് എന്ന സിറ്റ്കോമിലും ജെറി അഭിനയിച്ചു. ചില സിനിമകളിലും ജെറി മുഖം കാട്ടിയിട്ടുണ്ട്. 2016ൽ അഭിനയ രംഗത്തു നിന്ന് ജെറി വിരമിച്ചു.
Story Highlights: jerry stiller seinfeld died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here