തൊഴിലാളികളെ സ്വദേശങ്ങളിൽ എത്തിക്കാൻ ട്രെയിനുകളിൽ പൂർണ തോതിൽ ആളുകളെ കയറ്റുമെന്ന് റെയിൽവേ

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സ്വദേശങ്ങളിൽ എത്തിക്കുന്നതിനുള്ള ട്രെയിനുകളിൽ പൂർണ തോതിൽ ആളുകളെ കയറ്റുമെന്ന് റെയിൽവേ. ഇതിനു പുറമേ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന മൂന്ന് സ്റ്റേഷനുകളിൽ കൂടി ‘ശ്രമിക്’ സ്പെഷൽ ട്രെയിനുകൾ നിർത്തുമെന്നും റെയിൽവേ അറിയിച്ചു.

24 കോച്ചുകളുള്ള ട്രെയിനുകളിൽ സ്ലീപ്പർ ബർത്തുകളുടെ എണ്ണത്തിന് തുല്യമായ എണ്ണം യാത്രക്കാർക്ക് യാത്രചെയ്യാം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി 54 യാത്രക്കാരെ വീതമാണ് ഓരോ കോച്ചുകളിലും യാത്ര ചെയ്യാൻ അനുവദിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തികൊണ്ട് മിഡിൽ ബെർത്തുകളിലും യാത്ര അനുവദിക്കും.

മാത്രമല്ല, ആളുകളെ സ്വദേശങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ദിവസേന 300 ട്രെയിനുകൾ വരെ സർവീസ് നടത്താമെന്നും റെയിൽവേ അറിയിച്ചു.

Story highlight: Railways claims to have loaded full trains on trains to repatriate workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top