ഐപിഎൽ നടത്താമെന്ന് യുഎഇ; ഇപ്പോൾ തീരുമാനമില്ലെന്ന് ബിസിസിഐ

ഐപിഎൽ 2020 സീസൺ നടത്താൻ തയ്യാറെന്ന് യുഎഇ. വിവരം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഐപിഎൽ 2014 എഡിഷനിലെ 20 മത്സരങ്ങള്‍ യുഎഇയില്‍ നടത്തിയിരുന്നു. നേരത്തെ, ശ്രീലങ്കയും ഐപിഎൽ നടത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നു. അപ്പോഴും ബിസിസിഐ അനുകൂല തീരുമാനം എടുത്തിരുന്നില്ല.
Read Also: ഐപിഎൽ നടത്താൻ തയ്യാർ: ശ്രീലങ്ക
“യുഎഇ അങ്ങനെയൊരു വാഗ്ദാനം മുന്‍പോട്ടു വെച്ചിട്ടുണ്ട്. എന്നാല്‍ യാത്രാ വിലക്ക് നേരിടുന്നതിനാല്‍ ഇപ്പോള്‍ അതിനെ കുറിച്ചൊന്നും നമുക്ക് തിരുമാനമെടുക്കാനാവില്ല. താരങ്ങളുടെയും മറ്റും ആരോഗ്യം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈ അവസരത്തിൽ ലോകം മുഴുവൻ നിശ്ചലാവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ഒന്നും തീരുമാനിക്കാൻ ആവില്ല.”- ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു. കൊവിഡ് ഭീതി ഒഴിഞ്ഞതിനു ശേഷം ഇന്ത്യയിൽ വെച്ച് തന്നെ ഐപിഎൽ നടത്താനുള്ള സാധ്യതകളാണ് ബിസിസിഐ തേടുന്നത്. ബയോ സെക്യുർ സ്റ്റേഡീയം ഒരുക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ബിസിസിഐ നിലവിൽ ചർച്ച ചെയ്യുന്നത്.
Read Also: ഏഷ്യാ കപ്പ് ഉപേക്ഷിച്ച് ഐപിഎൽ നടത്താൻ അനുവദിക്കില്ലെന്ന് പാകിസ്താൻ
മുൻപ് ദക്ഷിണാഫ്രിക്കയിലും യുഎഇയിലും ഐപിഎൽ നടത്തിയത് അതാത് ക്രിക്കറ്റ് ബോർഡുകളെ സാമ്പത്തികമായി ഏറെ സഹായിച്ചിരുന്നു. ഐപിഎൽ നടത്തിയതിലൂടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് 11.4 മില്ല്യൺ ഡോളറാണ് സ്വന്തമാക്കിയത്. വളരെ കുറഞ്ഞ ഫീസാണ് യുഎഇ ബിസിസിഐയോട് വാങ്ങിയതെങ്കിലും ദുബായ് രാജ്യാന്തര മത്സരങ്ങൾക്കുള്ള സ്ഥിരം ഇടമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവരെ അത് സഹായിച്ചിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡീന് ഐപിഎൽ നടത്താനായാൽ അത് വളരെ ഗുണകരമാവും. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആണെങ്കിൽ പോലും ഐപിഎൽ നടത്തുക വഴി ബിസിസിഐക്ക് 2500 കോടി രൂപയുടെ വരുമാനവും ലഭിക്കും.
Story Highlights: uae ipl bcci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here