ട്രെയിൻ മാർഗമുള്ള സഞ്ചാരത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ട്രെയിൻ മാർഗമുള്ള സഞ്ചാരത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ തിരികെ സ്വദേശത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ റെയിൽവേ പ്രത്യേക സർവീസ് നടത്തുന്നതിനോട് അനുബന്ധിച്ചാണ് മാർഗരേഖ പുറത്തിറക്കിയിട്ടുള്ളത്.

മാർഗ നിർദേശങ്ങൾ

ട്രെയിൻ മാർഗമുള്ള ജനസഞ്ചാരം സുഗമമാക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക മാർഗരേഖ പുറത്തിറക്കി.

യാത്രയ്ക്ക് സ്ഥിരീകരണം ലഭിച്ച ഇ-ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ റെയിൽവേ സ്റ്റേഷന് അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ അനുവദിക്കൂ.

എല്ലാ യാത്രക്കാരെയും നിർബന്ധിത ആരോഗ്യ പരിശോധന നടത്തും. രോഗ ലക്ഷണമില്ലാത്തവരെ മാത്രമേ ട്രെയിനിൽ കയറാൻ അനുവദിക്കൂ.

യാത്രയ്ക്കിടെയും റെയിൽവേ സ്റ്റേഷനുകളിലും, ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങളും സാമൂഹിക അകലവും കർശനമായി പാലിക്കണം.

എല്ലാ യാത്രക്കാർക്കും സ്റ്റേഷനിലും കോച്ചുകളിലും പ്രവേശനത്തിനും പുറത്തേക്കുമുള്ള കവാടത്തിൽ ഹാൻഡ് സാനിറ്റൈസർ നൽകും. കൂടാതെ, എല്ലാ യാത്രക്കാരും പ്രവേശന സമയത്തും യാത്രയ്ക്കിടയിലും മുഖാവരണം- മാസ്‌കുകൾ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

യാത്രാ ലക്ഷ്യത്തിൽ എത്തുമ്പോൾ അവിടെ സംസ്ഥാനമോ കേന്ദ്ര ഭരണപ്രദേശമോ നൽകുന്ന ആരോഗ്യ മാർഗ നിർദേശം പാലിക്കണം.

ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവുമായി കൂടിയാലോചിച്ച് റെയിൽവേ മന്ത്രാലയം ട്രെയിനുകളുടെ ഗതാഗതം പടിപടിയായി അനുവദിക്കും.

Story highlight: Union Home Ministry releases special guidelines for train travel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top