കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചാലും സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിക്കുക സുരക്ഷ കണക്കിലെടുത്ത് : മന്ത്രി വിഎസ് സുനിൽകുമാർ

vs sunilkumar on state lock down relaxation

കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചാലും സംസ്ഥാനത്തിന്റെ സുരക്ഷ മാത്രം കണക്കിലെടുത്താവും ഇളവുകൾ പ്രഖ്യാപിക്കുകയെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. പോസിറ്റീവ് ആയ ആളുകളെ വീട്ടിൽ വിടാനുള്ള കേന്ദ്ര തിരുമാനം കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

ട്രെയിൻ സർവീസ് ആരംഭിച്ചെന്ന് കരുതി കേന്ദ്ര നിബന്ധനകൾ പാലിക്കാതെയെത്തുന്നവരെ റെയിൽവെ സ്റ്റേഷനിൽ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി അറിയിച്ചു. യാത്രക്കാരെ കേരളത്തിലെ സ്റ്റേഷനുകളിൽ പരിശോധിക്കും. യാത്രയയക്കാൻ ആളുകൾ വരേണ്ടതില്ല. കേരളത്തിലേക്ക് വരുന്നവരുടെ വിശദാംശങ്ങൾ നൽകാമെന്ന് റെയിൽവെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ആലുവയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

നാളെ മുതൽ ഇന്ത്യയിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുാനിരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. നാളെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ ഉണ്ടാകും. എട്ട് സ്റ്റോപ്പുകളാണ് ട്രെയിന് ഉണ്ടാവുക. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകൾ ഉള്ളത്.

Story Highlights- Lockdown, vs sunil kumar,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top