കൊല്ലം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനെ തുടർന്ന് കൊല്ലം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 5 ദിവസവും ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മത്സ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളികൾ പ്രത്യേകം ജാഗ്രത പുലർത്തണം. മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
കന്യാകുമാരി, ലക്ഷദ്വീപ്, മാലിദ്വീപ്, എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമി വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള തീരങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Story Highlights- Heavy Rain, Yellow Alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here