ഇന്നലെ വിദേശത്ത് നിന്നെത്തിയ ആറ് പേർക്ക് കൊവിഡ് ലക്ഷണങ്ങൾ

ഇന്നലെ വിദേശത്ത് നിന്നെത്തിയ ആറ് പേർക്ക് കൊവിഡ് ലക്ഷണങ്ങൾ. ബഹ്രൈനിൽ നിന്നെത്തിയ നാല് പ്രവാസികൾക്കും ദുബായിൽ നിന്നെത്തിയ രണ്ട് പേർക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടത്.
ബഹ്രൈനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേർക്കും പാലക്കാട് സ്വദേശിയായ ഒരാൾക്കുമാണ് കൊവിഡ് ലക്ഷണം കണ്ടത്. നാല് പേരെും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ ദുബായ് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരെ പനി ലക്ഷണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് രോഗ ലക്ഷണം കണ്ടെത്തിയിരുന്നു.
അതേസമയം, കൊച്ചിയിൽ ഇന്ന് എത്തുന്നത് 500 ലധികം പ്രവാസികളാണ്. കപ്പലിലും വിമാനത്തിലുമായാണ് പ്രവാസികൾ എത്തുന്നത്. കപ്പലിൽ 202 പേരും വിമാനത്തിൽ 354 പേരും എത്തും.
Story Highlights- covid symptoms for six expats
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here