ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്‌ കോൺഗ്രസ് ഏർപ്പെടുത്തിയ ആദ്യ ബസ് കുമളി ചെക്ക്‌പോസ്റ്റ് കടന്നു

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്‌ കോൺഗ്രസ് ഏർപ്പെടുത്തിയ ആദ്യ ബസ് കുമളി ചെക്ക്‌പോസ്റ്റ് കടന്നു. 25 യാത്രക്കാരാണ് ആദ്യ ബസിലുള്ളത്. ഇന്നലെ രാത്രി കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് രാവിലെ 8 മണിക്കാണ് സംസ്ഥാന അതിർത്തിയിലെത്തിയത്.

ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കുമളി ചെക്ക്‌പോസ്റ്റ് വഴി കായംകുളം വരെയാണ് ബസ് സർവീസ്. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ കെഎസ്ആർടിസി ബസുകൾ അനുവദിക്കാത്തതിലുള്ള പ്രതിഷേധ സൂചകമായാണ് കർണാടക പിസിസി ബസ് സൗകര്യം ഒരുക്കിയത്. നടപടികൾ പൂർത്തിയാക്കി ഉച്ചയോടെയാണ് ബസ് കുമളി അതിർത്തി കടന്നത്. ആലപ്പുഴ സ്വദേശികളായ 21 പേരും, തിരുവനന്തപുര സ്വദേശികളായ 3പേരും ഇടുക്കി സ്വദേശിയായ ഒരാളുമാണ് ബസിൽ നാട്ടിലേക്കു മടങ്ങിയെത്തിയത്.

Story highlight: The first bus , the Congress ,from Bengaluru to Kerala passed through the Kumali check post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top