Advertisement

സൗദിയിലേക്ക് മലയാളി ആരോഗ്യ പ്രവർത്തകരെ എത്തിക്കുന്നതിനുള്ള ആദ്യ വിമാനം നാളെ വൈകിട്ട് പുറപ്പെടും

May 12, 2020
Google News 2 minutes Read

സൗദിയിലേക്ക് മലയാളി ആരോഗ്യ പ്രവർത്തകരെ എത്തിക്കുന്നതിനുള്ള ആദ്യ വിമാനം നാളെ വൈകിട്ട് 6.30ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. ആരോഗ്യ പ്രവർത്തകർ യാത്രയ്ക്കു വേണ്ട തയാറെടുപ്പുകൾ സ്വീകരിക്കാൻ ഡൽഹിയിലെ സൗദി എംബസി നിർദേശം നൽകി. ഇതിനുപുറമേ ഇന്ത്യയിൽ നിന്നും തിരികെ എത്തേണ്ട മലയാളികളുൾപ്പെടെയുളളവരുടെ പട്ടികയും സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.

കൊവിഡ് പ്രതിസന്ധി മറികടക്കാനാണ് സൗദി ആരോഗ്യ മന്ത്രാലയം ആരോഗ്യ പ്രവർത്തകരെ തിരികെ കൊണ്ടുപോകുന്നത്. സൗദിയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിലെ ജീവനക്കാരെയാണ് തിരിച്ചെത്തിക്കുക. ഇതിൽ മലയാളി ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യ വിമാനം നാളെ വൈകിട്ട് 6.30ന് കൊച്ചിയിൽ നിന്നും പുറപ്പെടും. കൊവിഡ് വ്യാപനത്തിന് മുൻപ് ലീവിലെത്തിയവരെയാണ് ഇപ്പോൾ കൊണ്ട് പോകുന്നത്.

അതേസമയം, കേരളമുൾപ്പെടെ ഇന്ത്യയിൽ നിന്നും തിരികെ എത്തേണ്ടവരുടെ പട്ടികയും സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. 1932 പേരാണ് പട്ടികയിൽ ഉള്ളത്. രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനായി പൂർത്തിയാക്കി ഘട്ടം ഘട്ടമായി സൗദിയിലെത്തിക്കും.

Story highlight: The first flight to take Malayalee health workers to Saudi will leave tomorrow evening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here