കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്

കോട്ടയം ജില്ലയിൽ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്. മെയ് ഒൻപതിന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടി ഉഴവൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

അമ്മയുടെ സാമ്പിൾ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഇതേ വിമാനത്തിൽ കോട്ടയം ജില്ലക്കാരായ 21 പേർ എത്തിയിരുന്നു. ഇതിൽ ഒൻപതു പേർ നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുൾപ്പെടെ 12 പേർ ഹോം ക്വാറന്റീനിലുമായിരുന്നു. വിമാനത്തിൽ ഇവരുടെ സഹയാത്രികനായിരുന്ന മലപ്പുറം സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

story highlights- coronavirus, kottayam, two year old

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top