2016ൽ ട്രംപിന് പകർച്ച വ്യാധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ബിൽ ഗേറ്റ്‌സ്

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ഭാവിയിൽ വരാൻ പോകുന്ന പകർച്ച വ്യാധിയുടെ മുന്നറിയിപ്പ് നാല് വർഷം മുൻപ് നൽകിയിരുന്നതായി മൈക്രോസോഫ്റ്റിന്റെ മുൻ മേധാവി ബിൽ ഗേറ്റ്‌സ്. എന്നാൽ അവയെക്കുറിച്ച് കൂടുതൽ ആശയവിനിമയം നടത്താഞ്ഞതിൽ ദുഃഖിതനാണെന്നും വാൾട്രീറ്റ് ജേർണലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2016ൽ ട്രംപ് ടവറിൽ വച്ചാണ് ട്രംപിനോട് ഇക്കാര്യം പറഞ്ഞത്.
അന്ന് ലോകത്തെ പല നേതാക്കളോടും ഇതിക്കുറിച്ച് സംസാരിക്കുകയുണ്ടായി. ചിലർ അത് അംഗീകരിച്ച് നടപടികളെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. അത് തനിക്കും ചില തീരുമാനങ്ങളെടുക്കാൻ പ്രേരകമായി. കൊവിഡിന് വാക്‌സിൻ കണ്ടുപിടിക്കപ്പെടുമെന്നുള്ള ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവച്ചു.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലൂടെ ലോകത്ത് വിവിധ രാജ്യങ്ങളിൽ കാരുണ്യപ്രവർത്തനങ്ങൾ ബിൽ ഗേറ്റ്‌സും ഭാര്യയും നടത്തുന്നു. ഇപ്പോൾ കൊവിഡിനെതിരെയും പ്രതിരോധ പരിപാടികളുമായി ഇവർ രംഗത്തുണ്ട്. 25 കോടി ഡോളറാണ് ഇതിനായി ഇവർ നീക്കിവച്ചിരിക്കുന്നത്.
bill gates, donald trump, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here