കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൈനികൻ ആത്മഹത്യ ചെയ്തു

army

കൊവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന സൈനികൻ ആത്മഹത്യ ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ ആർമി ബേസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31 വയസുകാരനായ സൈനികനാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെ മരക്കൊമ്പിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശ്വാസകോശ അർബുദ ബാധിതനായ ഇദ്ദേഹത്തെ ചികിത്സക്കായി സൈന്യത്തിന്റെ കീഴിലുള്ള റിസർച്ച്​ ആൻഡ് റെഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ​കൊവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ മേയ്​ അഞ്ചിന്​ നരൈനയിലെ സൈനിക ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. മഹാരാഷ്​ട്രയാണ്​ സൈനികന്റെ സ്വദേശം. കുടുംബം രാജസ്​ഥാനിലെ അൽവാറിലാണ്​. മൃതദേഹം പോസ്​​റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്​.

story highlights- coronavirus, army officer, suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top