സ്‌പോര്‍ട്‌സ് മേഖലയിലെ അവസരങ്ങള്‍; ടിനു യോഹന്നാന്‍ അസാപ് വെബ്ബിനാറില്‍ സംവദിക്കുന്നു

tinu yohannan

കേരള ക്രിക്കറ്റ് അക്കാഡമിയുടെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ഡയറക്ടറും മുന്‍ രാജ്യാന്തര ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ടിനു യോഹന്നാന്‍ അസാപ് വെബ്ബിനാറിലൂടെ സംവദിക്കുന്നു.

അസാപ് ആലപ്പുഴയും കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂരും ഒരുക്കുന്ന അസാപ് വെബ്ബിനാറിലൂടെയാണ് ടിനു യോഹന്നാന്‍ പൊതുജനങ്ങളുമായി സംവദിക്കുക. 15 ന് രാവിലെ 11 മണിക്ക്് http://skillparkkerala.in/cspcheriyakalavoor/ എന്ന സൈറ്റിലൂടെയാണ് സംവാദം.

സ്‌പോര്‍ട്‌സ് മേഖലയിലെ അവസരങ്ങള്‍ എന്ന വിഷയത്തിലാണ് സംവാദം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 81296 17800നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More