ചെലവ് ചുരുക്കൽ നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, സർക്കാർ വകുപ്പുകളുടെയും കോർപറേഷനുകളുടെയും ബോർഡുകളുടെയും ചെലവ് ചുരുക്കൽ നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനിച്ചു.
read also:കെഎസ്ആർടിസി സൗകര്യം മറ്റ് സർക്കാർ ജീവനക്കാർക്കും; സർക്കാർ ഉത്തരവിറക്കി
സിഡിഎസ് ചെയർപേഴ്‌സൺ പ്രൊഫ. സുനിൽ മാണി അധ്യക്ഷനായ സമിതിയിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്, പട്ടികജാതി- പട്ടികവർഗ ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്ന, എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് കൗൾ എന്നിവർ അംഗങ്ങളാണ്. കേരള പബ്ലിക് എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റി സെക്രട്ടറി എംചന്ദ്രദാസ് ഈ സമിതിയുടെ റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിക്കും.
Story highlights-financial decision to set up expert committee to submit cost-cutting proposal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here