Advertisement

മലപ്പുറത്ത് വാഹനത്തിൽ നിന്ന് ആനപ്പല്ല് കണ്ടെത്തി

May 13, 2020
Google News 1 minute Read

മലപ്പുറത്ത് വാഹനത്തിൽ ആനപ്പല്ല് കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ആനപ്പല്ല് വാഹനത്തിൽ നിന്ന് പിടിച്ചത്. ചോക്കാട് കല്ലാമൂല അസ്‌കർ അലിയുടെ വാഹനത്തിലായിരുന്നു ആനപ്പല്ല് കണ്ടെത്തിയത്.

കോഴിപ്ര മലവാരത്തിന് കീഴിൽ വള്ളിപ്പൂ പുഴയിൽ നിന്നാണ് ആനപ്പല്ല് ലഭിച്ചതെന്ന് അസ്‌കർ അലി പറഞ്ഞതായാണ് വിവരം. അസ്‌കർ അലിയെ വനം വകുപ്പിന് കൈമാറിയതായി കാളികാവ് എസ്‌ഐ സി കെ നൗഷാദ്. വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിലാണ് കേസ്. ആനയുടെ പല്ല് കൈവശം വെച്ചതിന് അസ്‌കർ അലിക്കെതിരേ വന്യജീവി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തുവെന്ന് കാളികാവ് റേഞ്ച് ഓഫീസർ പി സുരേഷ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ചെങ്ങൽ വീട്ടിൽ ശശികുമാർ എന്നിവർ പറഞ്ഞു.

read also:വാളയാർ വഴി വന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ്; പരിസരത്തുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി കെ കെ ശൈലജ

പുഴയിൽ നിന്ന് കിട്ടിയപ്പോൾ ഇതെന്താണെന്ന് മനസിലായില്ലെന്നും പിന്നീട് വേറൊരാളിൽ നിന്നാണ് ആനപ്പല്ലാണെന്ന് മനസിലായതെന്നും കുട്ടികളെ കാണിക്കാനായി കൊണ്ടുപോകുകയാണെന്നും അസ്‌കർ അലി പറഞ്ഞതായാണ് വിവരം, വിലയോ നിയമപരമായ പ്രശ്‌നങ്ങളോ അറിയില്ലായിരുന്നുവെന്നും അസ്‌കർ അലി.

Story highlights-elephant teeth found in vehicle, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here