ജിദ്ദയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു

ജിദ്ദയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ജിദ്ദയില്‍ നിന്നുള്ള ആദ്യ വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. 148 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്. ആകെ രണ്ട് വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ ജിദ്ദയില്‍ നിന്നുള്ളത്. ആദ്യ വിമാന സര്‍വീസ് ഇന്ന് സൗദി സമയം വൈകുന്നേരം 5 മണിക്കാണ് പുറപ്പെട്ടത്. ഒരു മണിക്കൂര്‍ വൈകിയാണ് വിമാന പുറപ്പെട്ടത്.
രണ്ട് വയസില്‍ താഴെ പ്രായമുള്ള ഏഴ് കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍, നാട്ടില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍, സന്ദര്‍ശക വിസയിലും ഉംറ വിസയിലും ടൂറിസ്റ്റ് വിസയിലും സൗദിയിലെത്തിയവര്‍ തുടങ്ങിയവരെല്ലാം ആദ്യ സംഘത്തിലുണ്ട്. ജിദ്ദയ്ക്ക് പുറമെ തബൂക്, ജിസാന്‍, മക്ക, മദീന തുടങ്ങിയ പടിഞ്ഞാറന്‍ പ്രവിശ്യയിലെ പല ഭാഗത്ത് നിന്നുള്ളവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളും, കെഎംസിസി പ്രവര്‍ത്തകരും ജിദ്ദയില്‍ നിന്നുള്ള ആദ്യ സംഘത്തെ യാത്രയായക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. നാളെ ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വീസുണ്ട്. രണ്ടാം ഘട്ടത്തില്‍ മൂന്ന് വിമാനങ്ങള്‍ മാത്രമാണു സൗദിയില്‍ നിന്നും കേരളത്തിലേക്ക് ഉള്ളത്. റിയാദില്‍ നിന്നു കൊച്ചിയിലേക്കും കണ്ണൂരിലേക്കും ദമാമില്‍ നിന്ന് കൊച്ചിയിലേക്കുമാണ് സര്‍വീസുകള്‍ ഉള്ളത്.
Story Highlights: Flight services from Jeddah to Kerala have begun