ഇന്നലെ കൊച്ചിയിലെത്തിയ നാവിക സേനാ കപ്പലിൽ 202 യാത്രക്കാർ

ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ ഐഎൻഎസ് മഗർ കപ്പലിൽ 202 യാത്രക്കാർ. ഇതിൽ 178 പേർ പുരുഷൻമാരും 24 പേർ സ്ത്രീകളുമാണ്. 13 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ചണ്ഡീഗഢിൽ നിന്നുമുള്ള യാത്രക്കാർ ആണ് കപ്പലിൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നുള്ള 91 യാത്രക്കാരും തമിഴ്‌നാട്ടിൽ നിന്നുള്ള 83 യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 28 പേരാണ്.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ-7
എറണാകുളം-8
ഇടുക്കി – 4
കണ്ണൂർ -5
തിരുവനന്തപുരം – 17
തൃശ്ശൂർ – 10
വയനാട്-4
കൊല്ലം-11
കോട്ടയം -7
കോഴിക്കോട്-5
മലപ്പുറം – 2
പാലക്കാട് -5
പത്തനംതിട്ട – 4
കാസർഗോഡ് – 2
read also:ഐഎൻഎസ് മഗർ തീരത്തടുത്തു.; കൊച്ചിയിൽ എത്തിയത് 202 യാത്രക്കാർ
സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക്
കേരളം-93
തമിഴ്‌നാട് -81
കർണാടക -2
ആന്ധ്രാ പ്രദേശ് -2
മഹാരാഷ്ട്ര -2
പശ്ചിമ ബംഗാൾ -5
ജാർഖണ്ഡ് -4
ഉത്തർപ്രദേശ് -3
ഉത്തരാഖണ്ഡ്-2
ഡൽഹി -2
പഞ്ചാബ് -1
ഹിമാചൽ പ്രദേശ് -2
രാജസ്ഥാൻ -1
ലക്ഷദ്വീപ് -1
ചണ്ഡീഗഢ് -1
എറണാകുളം ജില്ലയിൽ നിന്നുള്ള 8 പേരും പുരുഷൻമാരാണ്. ഇന്നലെ എത്തിയ യാത്രക്കാരിൽ 123 പേർ എറണാകുളം ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിലാണ്. ഒരാളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശിയായ 25 വയസുള്ള ഗർഭിണിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Story highlights-ins magar travelers details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here