കൊച്ചി മെട്രോ സർവീസ് ഉടൻ തുടങ്ങിയേക്കും

കൊച്ചി മെട്രോ സർവീസ് ഉടൻ തുടങ്ങിയേക്കും. ലോക്ക്ഡൗണിന് ശേഷം സർവീസ് പുനരാരംഭിക്കുന്നത് പരിഗണനയിലാണ്. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സർവീസ് തുടങ്ങന്നതിന് മുന്നോടിയായി കൊച്ചി മെട്രോയിൽ അണുനശീകരണം നടക്കുകയാണ്. പ്രധാന മെട്രോ സ്‌റ്റേഷനുകളിൽ ഡിജിറ്റൽ തെർമോ സ്‌കാനർ സ്ഥാപിക്കും. ടിക്കറ്റ് കൗണ്ടറുകളിൽ ക്യാഷ് ബോക്‌സുകൾ സ്ഥാപിക്കും. എല്ലാ ദിവസവും സ്റ്റേഷനിൽ അണു നശീകരണം നടത്തും.

അതേസമയം, സംസ്ഥാനത്ത് ബസ് സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കം ആരംഭിച്ചു. ഇതിന് മുന്നോടിയായി ബസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് കുറവ് യാത്രക്കാരെ മാത്രമേ ഒരു സമയം ബസിൽ യാത്രചെയ്യിക്കാൻ സാധിക്കുകയുള്ളു. ഇതോടെ ബസ് സർവീസുകൾ നഷ്ടത്തിലാകും. ഇതിന് പരിഹാരമായാണ് ബസ് ചീർജ് വർധിപ്പിക്കുന്നത്. വർധന കൊവിഡ് കാലത്ത് മാത്രമായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

Story Highlights- kochi metro may resume serviceനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More