പത്തനംതിട്ട ജില്ലയില്‍ പുതിയ കൊവിഡ് കേസുകളില്ല; പുതിയതായി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത് ഏഴു പേരെ

പത്തനംതിട്ട ജില്ലയില്‍ പുതിയ കൊവിഡ് കേസുകളില്ല. ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അഞ്ചു പേരും ഐസൊലേഷനില്‍ ഉണ്ട്. ഇന്ന് പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ചു പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. തമിഴ്‌നാട്ടില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ചു പ്രൈമറി കോണ്‍ടാക്ടുകളും നിലവില്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1266 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 145 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 179 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 47 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 1421 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 56 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 151 ടീമുകള്‍ ഇന്ന് ആകെ 17767 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 14 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു.

Story Highlights: Pathanamthitta district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top