സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യക്കാർ

സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പുറത്തുവിട്ട് ഇന്ത്യൻ എംബസി. ഇതിൽ എട്ട് പേർ മലയാളികളാണ്. മെയ് 8 വരെയുള്ള കണക്കാണ് എംബസി പുറത്തുവിട്ടത്. ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 31 ഇന്ത്യക്കാരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.
ഇതിൽ എട്ട് പേർ മലയാളികളാണ്. മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ നിന്നു ആറ് പേർ വീതവും ബീഹാർ, തെലുങ്കാന എന്നിവിടങ്ങളിൽ നിന്ന് നാല് പേർ വീതവും, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും മരിച്ചു.
മെയ് 8 വരെയുള്ള കണക്കാണ് ഇന്ന് രാവിലെ ഇന്ത്യൻ എംബസി പുറത്തു വിട്ടത്. മക്കയിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് കോട്ടുവാല, മുഹമ്മദ് റഫീഖ് ഒട്ടുപാറ, മദീനയിൽ കണ്ണൂരിൽ നിന്നുള്ള ശബ്‌നാസ്, മലപ്പുറത്ത് നിന്നുള്ള അരീകത്ത് ഹംസ, റിയാദിൽ മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാൻ, പുനലൂർ സ്വദേശി വിജയകുമാരൻ നായർ, കൊല്ലം സ്വദേശി ഇബ്രാഹീം കുട്ടി ഷരീഫ്, ബുറൈദയിൽ ആലപ്പുഴ സ്വദേശി ഹസീബ് ഖാൻ പിച്ച മുഹമ്മദ് എന്നിവരാണ് മരിച്ച മലയാളികൾ.
read also:കൊവിഡ്; ബ്രിട്ടനിൽ മലയാളി വനിതാ ഡോക്ടർ മരിച്ചു
എന്നാൽ മെയ് 8-ന് ശേഷം മരിച്ച മലയാളികളുടേത് ഉൾപ്പെടെയുള്ള കൊവിഡ് മരണങ്ങളും, ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ചില മരണങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. മെയ് 10-നും 11-നും മൂന്ന് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇത് കൂടി ഉൾപ്പെടുത്തുമ്പോൾ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 11 ആകും.
Story highlights-saudi, covid 19, 31 indians died