എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ടൈംടേബിൾ പുറത്ത്

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ടൈംടേബിൾ ട്വന്റിഫോറിന് ലഭിച്ചു. 26നാണ് പരീക്ഷകൾ ആരംഭിക്കുന്നത്.

26-ാം തിയതി കണക്കും, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് പത്താംക്ലാസ് പരീക്ഷകൾ. ഹയർസെക്കൻഡറിയുടെ ബയോളജി, സുവോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തുടങ്ങി ഏഴ് പരീക്ഷകൾ 27-ാം തിയതി നടക്കും. 28ന് ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷകളും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷകളും, 30-ാം തിയതി കണക്ക് അടക്കം മൂന്ന് പരീക്ഷകളുമാണ് നടക്കുക.

ഈ മാസം 26 മുതൽ 30 വരെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. രാവിലെ ഹയർ സെക്കന്ററി പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ടൈംടേബിൾ തയാറാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗം ഈ വിഷയം ചർച്ച ചെയ്യും. ഇതിന് പിന്നാലെ പ്രഖ്യാപനമുണ്ടാകും.

ഇന്നലെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനം ഉടൻ തുടങ്ങുമെന്നാണ് വിവരം. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ സർക്കുലർ ഇറക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചിരുന്നു.

Story Highlights- SSLC, Hingher Secondary examനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More