സാമ്പത്തിക പാക്കേജിൽ പ്രതീക്ഷ അർപ്പിച്ച് ഓഹരി വിപണി; സെൻസെക്സ് 1,050 പോയന്റ് 32,427ൽ വ്യാപാരം പുരോഗമിക്കുന്നു

sensex

പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 കോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ പ്രതീക്ഷ അർപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 1,050 പോയന്റ് ഉയർന്ന് 32,427ലും നിഫ്റ്റി 300 പോയന്റ് നേട്ടത്തിൽ 9,497ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്,
ടാറ്റ സ്റ്റീൽ, യുപിഎൽ, ടൈറ്റാൻ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ഓയിൽ ആന്റ് ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്.

read also:സാമ്പത്തിക പാക്കേജിന് വിമർശനവുമായി കോൺഗ്രസ്

അതേ സമയം, അദാനി പോർട്സ്, നെസ്‌ലെ, ഭാരതി എയർടെൽ, ടിസിഎസ്, എച്ച്സിഎൽ ടെക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

Story highlights- awaits financial package Sensex gains 1,050 points at 32,427 points

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top