ഒമാനില്‍ ഇന്ന് 322 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

oman

ഒമാനില്‍ ഇന്ന് 322 പേര്‍ക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 242 വിദേശികളും 80 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,341 ആയി.

read also:വയനാട്ടിൽ രണ്ട് പൊലീസുകാർക്ക് കൊവിഡ്; ജില്ല അതീവ ജാഗ്രതയിൽ

രാജ്യത്ത് ആകെ 17 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അതേസമയം, 1303 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. നിലവില്‍ 3,021 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 27 പേരുടെ നില ഗുരുതരമാണ്.

Story highlights-322 new covid cases confirmed in omanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More