കനാലിൽ വീണ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി എഎസ്‌ഐ

കനാലിൽ വീണ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി ആലപ്പുഴ പൊലീസ് കൺട്രോൾ റൂം എഎസ്ഐ സിജെ സെബാസ്റ്റ്യൻ. ബൈക്കുകൾ കൂട്ടിയിടിച്ച് വെള്ളത്തിൽ വീണ യദുകൃഷ്ണൻ എന്ന യുവാവിനെയാണ് പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തിയത്. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. തുമ്പോളി ചിറയിൽ വീട്ടിൽ മഹേഷ്, രവി എന്നിവർ സഞ്ചരിച്ച ബൈക്കുമായി യദുകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൊട്ടടുത്ത കനാലിലേക്ക് യദുകൃഷ്ണൻ തെറിച്ചുവീണു. ഈ സമയം അവിടെ എത്തിയ എഎസ്ഐ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ മഹേഷിനെയും രവിയെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള പൊലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ വിവരം പങ്കുവച്ചിട്ടുണ്ട്.
read also:നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വനിതാ എഞ്ചിനീയർ മരിച്ചു
ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ കനാലിൽ വീണു. നീന്തലറിയാത്ത ബൈക്ക് യാത്രികനെ കൺട്രോൾ റൂം എഎസ്ഐ. യൂണിഫോമോടുകൂടി കനാലിലേക്ക് ചാടി രക്ഷപ്പെടുത്തി. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. ആലപ്പുഴ അവലൂക്കുന്ന് വടക്കേ അറ്റത്ത് വീട്ടിൽ യദുകൃഷ്ണനാണ് അപകടത്തിൽപ്പെട്ട് എ.എസ്. കനാലിൽ വീണത്. തുമ്പോളി ചിറയിൽ വീട്ടിൽ മഹേഷ്, രവി എന്നിവർ സഞ്ചരിച്ച ബൈക്കുമായി യദുകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൊട്ടടുത്ത കനാലിലേക്ക് യദുകൃഷ്ണൻ തെറിച്ചുവീണു. ഈ സമയം കൺട്രോൾ റൂമിലെ പോലീസുദ്യോഗസ്ഥർ ജീപ്പിൽ സ്ഥലത്തെത്തി. എ.എസ്.ഐ. സി.ജെ. സെബാസ്റ്റ്യൻ യൂണിഫോമിൽ കനാലിൽ ചാടി യദുകൃഷ്ണനെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മഹേഷിനെയും രവിയെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story highlights-asi redcued bike rider from canal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here