പത്തനംതിട്ടയിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

pathanamthitta

പത്തനംതിട്ട കൊടുമണ്ണിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോരുവിള ചക്കിമുക്ക് വാലുപറമ്പില്‍ ​ജം​ഗ്ഷന് സമീപമുള്ള ഒരു പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ വീട്ടുകാര്‍ തീകത്തുന്നത് കണ്ട് കൊടുമണ്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

read also:പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവ വീണ്ടും പുറത്ത്; പശുവിനെ ആക്രമിച്ചു

നാല്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 2400 രൂപ, തീപ്പെട്ടി, പാതി കത്തിക്കരിഞ്ഞ ചെരിപ്പ് എന്നിവ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Story highlights-burned dead body found in pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top