സോണുകൾ പ്രഖ്യാപിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രം

center allows states to fix zones

ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സോണുകൾ പ്രഖ്യാപിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകും.

റെഡ്, ഓറഞ്ച് , ഗ്രീൻ സോണുകൾ നിലവിൽ പ്രഖ്യാപിക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്.
ലോക്ക് ഡൗൺ ഇളവുകൾ സംസ്ഥാനം നിശ്ചയിക്കുന്ന സോണുകളുടെ പട്ടിക പ്രകാരം അനുവദിക്കാനാണ് തിരുമാനം. ശനിയാഴ്ച സംസ്ഥാനങ്ങളിലെ സോണുകൾ പുനർ നിശ്ചയിച്ച് പട്ടിക നൽകാൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോ ജില്ലയെയും വ്യത്യസ്ത സോണുകളായി തിരിക്കാനുള്ള അധികാരവും സംസ്ഥാനങ്ങൾക്ക് നൽകും.

മൂന്നാംഘട്ട ലോക്ക് ഡൗൺ തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കേന്ദ്രത്തിന്റെ അറിയിപ്പ് വരുന്നത്. മെയ് 17നാണ് മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നത്.

Story Highlights- center allows states to fix zones

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top