Advertisement

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 295,727 ആയി

May 14, 2020
Google News 1 minute Read
covid Worldwide the death toll risen to 295,727

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 295,727 ആയി. 4,394,701 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,637143 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ബുധനാഴ്ച മാത്രം 57099 കേസുകളാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 3,276 പേരാണ് കൊവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചത്. നിലവില്‍ 2,461,831 പേരാണ് ലോകത്ത് ആകെ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 46,120 പേരുടെ നില ഗുരുതരമാണ്.

അമേരിക്കയില്‍ 9,237 പുതിയ കൊവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 761 പേര്‍ മരിച്ചു. അമേരിക്കയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,417,873 ആയി. 84,186 പേരാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,575 കേസുകളും 184 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്‌പെയിനിലെ രോഗബാധിതരുടെ എണ്ണം 271,095 ആയി. ആകെ 27,104 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. റഷ്യയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,028 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 96 പേരാണ് ബുധനാഴ്ച റഷ്യയില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,212 ആയി.

 

covid Worldwide the death toll risen to 295,727

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here