സൗജന്യ പലവ്യഞ്ജനക്കിറ്റ്: വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് നാളെ മുതല്‍ വിതരണം ആരംഭിക്കും

free food kit kerala

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പലവ്യഞ്ജനക്കിറ്റിന്റെ വെള്ളക്കാര്‍ഡ് ഉടമകള്‍ക്കുള്ള വിതരണം നാളെ മുതല്‍ ആരംഭിക്കും. സൗജന്യ പലവ്യഞ്ജനക്കിറ്റിന്റെ അവസാനഘട്ട വിതരണമാണ് നാളെ ആരംഭിക്കുന്നത്. മെയ് 21 മുതല്‍ പിഎംജികെഎവൈ പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കുന്നതിനാല്‍ ഇതിന് ശേഷം സൗജന്യക്കിറ്റുകളുടെ വിതരണം ഉണ്ടാവില്ല.

റേഷന്‍കാര്‍ഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഡിലെ അവസാന അക്കം 0 ആയവര്‍ക്ക് 15നും 1, 2 അക്കങ്ങള്‍ക്ക് 16നും 3, 4, 5 അക്കങ്ങള്‍ക്ക് 18നും 6, 7, 8 അക്കങ്ങള്‍ക്ക് 19നും 9 അക്കത്തിന് 20നും വിതരണം കിറ്റ് ചെയ്യും.

 

Story Highlights: Free Food Ticket: Delivery to white card holders will begin tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top