അതിർത്തിയിൽ കുടുങ്ങിയവരോട് സർക്കാർ ചെയ്തത് ജന​ദ്രോഹ നടപടി; കോൺ​ഗ്രസ് പ്രതിഷേധത്തെ അനുകൂലിച്ച് കെ സി വേണു​ഗോപാൽ

k c venugopal

വാളയാർ അതിർത്തിയിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധത്തെ അനുകൂലിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് സംസ്ഥാന സർക്കാർ ചെയുന്നത് ജനദ്രോഹ നടപടിയാണെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു.

read also:ആർക്കും കൊവിഡ് പിടിപെടാം, നിർദേങ്ങൾ ലംഘിക്കരുത്; വാളയാർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ഇ പി ജയരാജൻ

അടിയന്തര സാഹചര്യത്തിൽപോലും സാങ്കേതികത്വത്തിന്റെ പേരിലാണ് സർക്കാർ പ്രവേശനം നിഷേധിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം സർക്കാരിന്റെ ജനദ്രോഹ നടപടിയെ തുടർന്ന് ഉണ്ടായതാണ്. ഇനി എത്രനാൾ അതിർത്തി അടച്ചിട്ട് സ്വന്തം നാട്ടുകാരെ പുറത്ത് നിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കെ സി വേണുഗോപാൽ ചോദിച്ചു. പ്രവാസികളെ തിരികെ എത്തിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

Story highlights- k c venugopal, valayar, congress members, protest, kerala governmentനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More