Advertisement

സെക്രട്ടേറിയറ്റ് ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം കുറക്കാൻ ശുപാർശ

May 14, 2020
Google News 2 minutes Read

സെക്രട്ടേറിയറ്റ് ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം കുറക്കാൻ ധനവകുപ്പ് മേധാവിക്ക് ശുപാർശ. പൊതുഭരണ സെക്രട്ടറിയാണ് ശുപാർശ നൽകിയത്. എന്നാൽ ഇതിനെതിരെ ഉദ്യോഗസ്ഥർ രംഗത്തെത്തി. അതിനാൽ ശുപാർശ നടപ്പിലാക്കാൻ സാധ്യതയില്ല.

ആറ് ദിവസത്തെ ശമ്പളം ഇപ്പോൾ പിടിക്കുന്നുണ്ടെന്നും അത് കൂടാതെ ശമ്പളം പിടിക്കാൻ വേറെയും മാർഗങ്ങൾ തേടുന്നൂവെന്നുമാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ജീവനക്കാരുടെ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

read also:ഇസ്രായേലിൽ ലോക്ക് ഡൗൺ ലംഘിച്ച് മതചടങ്ങ്; 300 ഓളം പേർ അറസ്റ്റിൽ

ലോക്ക് ഡൗണിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് സെക്രട്ടേറിയറ്റിലെ ഗ്രൂപ്പ് എ, ബി വിഭാഗം ജീവനക്കാരിൽ 50 ശതമാനവും മറ്റ് ജീവനക്കാരുടെ 33 ശതമാനവും ജോലിക്ക് ഹാജരാകണമെന്നായിരുന്നു സർക്കാർ ഉത്തരവിട്ടിരുന്നത്. മറ്റുള്ളവർക്ക് ഇ- ഓഫീസ് പോർട്ടലിലൂടെ ലോഗിൻ ചെയ്ത് ജോലി ചെയ്യാനായിരുന്നു സൗകര്യമൊരുക്കിയിരുന്നത്. എത്ര ഫയലുകൾ നോക്കിയെന്നും അറിയാൻ സാധിക്കും. ഇങ്ങനെ ലോഗിൻ ചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം ഒഴിവാക്കാനായിരുന്നു പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ശുപാർശ.

Story highlights-salary cut for secretariat workers recommended department secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here