പാലക്കാട് ഇന്നലെ എത്തിയ പ്രവാസികളില്‍ ഏഴ് പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റീനില്‍

കുവൈറ്റ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ഇന്നലെ കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളം വഴി എത്തിയ 22 പാലക്കാട് സ്വദേശികളായ പ്രവാസികളില്‍ ഏഴ് പേരെ ജില്ലയിലെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 14 പേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ രോഗലക്ഷണങ്ങള്‍ കണ്ട ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 16 പേരില്‍ 6 പേരെ ചെര്‍പ്പുളശ്ശേരി ശങ്കര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഒരാളെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ബാക്കി ഒമ്പത്പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ 6 പേരില്‍ ഒരാളെ പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ ആക്കി. ബാക്കി അഞ്ചു പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ജില്ലയിലെ കൊവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
read also:പാലക്കാട് കള്ളുഷാപ്പിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ ക്യൂവിൽ, മാസ്കുമില്ല; ഇടപെട്ട് പൊലീസ്
ജില്ലയില്‍ നിലവില്‍ 96 പ്രവാസികളാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളജില്‍ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേജില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ആശുപത്രിയില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 14 പേരും ഉള്‍പ്പെടെയാണിത്.
Story highlights-Seven of the expatriates in Palakkad Institutional Quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here