ഉത്തർപ്രദേശിൽ ബസ് ഇടിച്ച് ആറ് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ വാഹനാപകടത്തിൽ ആറ് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ബസ് ഇടിച്ചായിരുന്നു അപകടം. രണ്ട് പേർക്ക് പരിക്കുണ്ട്. പഞ്ചാബിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവമുണ്ടായത്. അപകടം നടന്നത് മുസാഫർ നഗർ-സഹ്‌രൻപൂർ പാതയിലുള്ള ഘലൗലി ചെക്ക് പോസ്റ്റിന് അടുത്താണ്.

Read Also: ട്വന്റിഫോര്‍ അങ്ങനെ പറഞ്ഞിട്ടില്ല; പ്രചരിക്കുന്ന വ്യാജരേഖയ്ക്ക് പിന്നിലെ സത്യം [24 Fact Check]

കഴിഞ്ഞ ദിവസങ്ങളിലും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളികൾ ഉത്തരേന്ത്യയിൽ മരണപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ ഗുഡ്‌സ് തീവണ്ടി ഇടിച്ച് 15 പേരാണ് മരിച്ചത്. ഇവരും കാൽനടയാണ് നാട്ടിലേക്ക് തിരിച്ചിരുന്നത്. മധ്യപ്രദേശിലും ട്രക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചിരുന്നു. മധ്യപ്രദേശിലേക്കും ഉത്തർ പ്രദേശിലേക്കുമുള്ള 20 യാത്രക്കാരാണ് ട്രക്കിലുണ്ടായിരുന്നത്.

 

six died, utharpradesh, accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top