കുമളി അതിര്‍ത്തി വഴി ഇന്നലെ എത്തിയത് 437പേർ

police checking

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ 437 പേര്‍ കേരളത്തിലെത്തി. 228 പുരുഷന്‍മാരും 168 സ്ത്രീകളും 41 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട്ടിൽ നിന്ന് 327, മഹാരാഷ്ട്രയിൽ നിന്ന് ആറ് , കര്‍ണ്ണാടകയിൽ നിന്ന് 84, തെലുങ്കാനയിൽ നിന്ന് നാല് , പഞ്ചാബിൽ നിന്ന് ഒന്ന്, ഹരിയാനയിൽ നിന്ന് 4, ഗുജറാത്തിൽ നിന്ന് രണ്ട്, പോണ്ടിച്ചേരിയിൽ നിന്ന് ഒൻപത് എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം.

read also:കാസര്‍ഗോഡ് അതിര്‍ത്തിയിലെ ഊടുവഴികളില്‍ പരിശോധന ശക്തം: 34 സ്ഥലങ്ങളില്‍ സായുധ പൊലീസിനെ വിന്യസിച്ചു

ഇതില്‍ ഇടുക്കി ജില്ലയിലേയ്ക്ക് എത്തിയ 149 പേരിൽ 12 പേരെ കൊവിഡ് കെയർ സെന്ററിൽ പാർപ്പിച്ചു. ഇതര ജില്ലകളിലേയ്ക്ക് പോകുന്നവരിൽ, റെഡ് സോണുകളില്‍ നിന്നെത്തിയ 47 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 390 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റീൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

Story highlights- 437 people, Kumali borderനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More