ലോക്ക് ഡൗൺ ലംഘിച്ച് സപ്ലൈക്കോ പായ്ക്കിങ്ങ് കേന്ദ്രത്തിൽ എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം; ദൃശ്യങ്ങൾ

aisf leader birthday celebration at supplyco

പാലക്കാട് ലോക്ക് ഡൗൺ ലംഘിച്ച് സപ്ലൈക്കോ പായ്ക്കിങ്ങ് കേന്ദ്രത്തിൽ എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രശോഭ് മണ്ണാർക്കാടിന്റെ പിറന്നാൾ ആഘോഷമാണ് കുമരംപുത്തൂരിലെ സ്‌പ്ലെയ്‌ക്കോ പായ്ക്കിങ്ങ് കേന്ദ്രത്തിൽവച്ച് നടന്നത്. 24 എക്‌സ്‌ക്ലൂസിവ്.

മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമായിരുന്നു ലോക്ക് ഡൗൺ കാലത്തെ എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷമെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. 20 ഓളം പേർ മാസ്‌ക് പോലും ധരിക്കാതെയാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. കുമരംപുത്തൂർ പഞ്ചായത്തംഗം മഞ്ജു, എഐവൈഎഫ് നേതാവ് മുസ്തഫ, സിപിഐ ബ്രാഞ്ച് സെക്രട്ടറി രമേഷ് എന്നിവരും ആഘോഷത്തിൽ പങ്കെടുത്തതായി ദൃശ്യങ്ങൾ പറയുന്നു.

പിറന്നാൾ ആഘോഷത്തിന് സപ്ലെയ്‌ക്കോ വാടകക്കെടുത്ത കേന്ദ്രം തിരഞ്ഞെടുത്തതും വിവാദമായിട്ടുണ്ട്. ലോക്ക് ഡൗൺ ലംഘിച്ചു പിറന്നാൾ ആഘോഷം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. പ്രശോഭ് മണ്ണാർക്കാട് എഐഎസ്എഫ് ജില്ലാ സംസ്ഥാന കൗൺസിൽ അംഗവുമാണ്.

Story Highlights- aisf leader birthday celebration at supplycoനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More