കൊവിഡും സംസ്ഥാനത്തെ സാമ്പത്തിക രംഗവും; വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു

കൊവിഡ് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ സാമ്പത്തികാഘാത സർവേ നടത്തും.

സർവേയുടെ ഭാഗമായി വിവിധ മേഖലകളിലെ സാമ്പത്തികാഘാതം സംബന്ധിച്ച് ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ രാമകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. ഒരു മാസത്തിനുള്ളിൽ ഇടക്കാല പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. മൂന്ന് മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുവാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

Read Also: ‘എ സി മൊയ്തീൻ ക്വാറന്റീനിൽ പോകേണ്ട സാഹചര്യമില്ല’: മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് ഇന്ന് പതിനാറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് അഞ്ച്, മലപ്പുറം നാല്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രണ്ട്, കൊല്ലം, കാസർഗോഡ്, പാലക്കാട് എന്നീ ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആർക്കും രോഗമുക്തിയില്ല. ഇതിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരും നാല് പേർ തമിഴ്നാട്ടിൽ നിന്നും, രണ്ട് പേർ മുംബൈയിൽ നിന്നെത്തിയവരുമാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

covid, kerala economy, study starts expertsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More