കൊവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ലയിൽ താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാൻ തഹസില്‍ദാര്‍മാര്‍ക്ക് നിർദ്ദേശം നൽകി

pathanamthitta jilla collector P.B Nooh

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും നിരവധി ആളുകള്‍ ജില്ലയില്‍ എത്തുന്ന സാഹചര്യത്തില്‍ താലൂക്ക് തലത്തില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂ​​ഹ്. താലൂക്ക്തല കൊവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന തഹസില്‍ദാര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്.

താലൂക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുമായി നിരന്തരം ബന്ധപ്പെടുകയും അതത് പ്രദേശങ്ങളില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യണം. താലൂക്കില്‍ പ്രവേശിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിമാരുമായും കോള്‍ സെന്ററുകളുമായും ധാരണകളുണ്ടാകണം. മുഴുവന്‍ സമയ പൊലീസ് സംരക്ഷണം ആവശ്യമുള്ള കൊവിഡ് കെയര്‍ സെന്ററുകളുടെ വിവരങ്ങള്‍ ഉടന്‍ കൈമാറണമെന്നും നിര്‍ദേശിച്ചു.

read also:കൊവിഡ് രോ​ഗികളുമായി ഇടപഴകി; മന്ത്രി എ സി മൊയ്തീൻ നിരീക്ഷണത്തിൽ പോകണമെന്ന് യൂത്ത് കോൺ​ഗ്രസ്

വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് സൗജന്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കൊവിഡ് കെയര്‍ കേന്ദ്രങ്ങളുടെയും സ്വന്തം നിലയില്‍ പണം നല്‍കി താമസിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളുടെയും വിശദവിവരങ്ങള്‍ നല്‍കണം. കൊവിഡ് കെയര്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഒരുവിധത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഏതെങ്കിലും ഗ്രാമപഞ്ചായത്തിന് കീഴില്‍ കൊവിഡ് കെയര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുകയോ റൂമുകള്‍ നിറയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ തഹസില്‍ദാറിനെ വിവരമറിയിക്കണം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാര്‍ മറ്റു പഞ്ചായത്തുകളിലെയോ മുനിസിപ്പാലിറ്റിയിലെയോ കേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റുകയും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിക്കുകയും വേണമെന്നും കളക്ടർ പറഞ്ഞു.

Story highlights-covid Resistance, Pathanamthitta District

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top