വിമാന ജീവനക്കാരുടെ യാത്ര തടസപ്പെടുത്തരുതെന്ന് പൊലീസ് മേധാവി

Cabin Crew

പ്രവാസികളായ മലയാളികളെ വിദേശത്തു നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്ന വിമാനങ്ങളിലെ ജീവനക്കാരെ വഴിയില്‍ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.

പൊലീസ് പരിശോധിക്കുമ്പോള്‍ വിമാന ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടേയും യാത്ര ചെയ്യുന്നതിന് വിമാനജീവനക്കാര്‍ക്കു തടസം ഇല്ലെന്നു സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. അതേസമയം, കൊവിഡ് 19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1729 പേര്‍ക്കെതിരെ കേസെടുത്തു. 1651 പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. 892 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 2465 കേസുകളാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

Story Highlights: coronavirus, Cabin Crewനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More