രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ പരിശോധനകളുടെ എണ്ണത്തിലും മുന്നേറ്റം

Increase number of covid tests in the country

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ പരിശോധനകളുടെ എണ്ണത്തിലും മുന്നേറ്റം. കൊവിഡ് പരിശോധനകളുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. ഗുജറാത്തിലും തമിഴ്‌നാട്ടിലുമാണ് കൊവിഡ് ബാധ രൂക്ഷമാവുന്നത്. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 8000 കടന്നു. ഗോവയ്ക്ക് പിറകെ, കൊവിഡ് വിമുക്തമായിരുന്ന മണിപ്പൂരിലും പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകള്‍ 78003 ആയി. ഇതുവരെ 2549 പേര്‍ മരിച്ചു.

ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 324 പുതിയ കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം ഭേദമാകുന്നവരുടെ നിരക്ക് 38.43 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടില്‍ 447 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 363 എണ്ണവും ചെന്നൈയിലാണ്. ആകെ കൊവിഡ് ബാധിതര്‍ 9674 ആയി ഉയര്‍ന്നു. ഇതുവരെ 66 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 472 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 8470 ആയി. മരണം 115 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ 206 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 4534 ആയി. മധ്യപ്രദേശിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 253 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 4,426 ആണ്. ഉത്തര്‍പ്രദേശില്‍ മരണനിരക്ക് 88 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 28 പേര്‍ കൂടി രോഗബാധിതരായി.

 

Story Highlights: Increase number of covid tests in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top