Advertisement

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെ എത്തും; പ്രവചനവുമായി സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്‌കൈമെറ്റ്

May 15, 2020
Google News 2 minutes Read
monsoons arrive early in the state; Private weather forecasters

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെ തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്‌കൈമെറ്റിന്റെ പ്രവചനം. കേരളത്തില്‍ മെയ് അവസാനം തന്നെ മണ്‍സൂണ്‍ മഴ ആരംഭിക്കുമെന്നാണ് സ്‌കൈമെറ്റ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് മെയ് 28 ന് കാലവര്‍ഷം ആരംഭിക്കും. എന്നാല്‍ സാഹചര്യങ്ങളില്‍ മാറ്റം വന്നല്‍ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ വൈകിയോ എത്തുമെന്നും സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ എത്താന്‍ കാരണം എന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.

മെയ് 22 ഓടെ ആന്‍ഡമാനില്‍ കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്രകലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 25 നും ജൂണ്‍ എട്ടിനും ഇടയിലാണ് കേരളത്തില്‍ പൊതുവെ മണ്‍സൂണ്‍ മഴ ആരംഭിക്കാറുള്ളത്. എന്നാല്‍ 2016 ന് ശേഷം 2019 വരെ ജൂണ്‍ ആദ്യവാരം കഴിഞ്ഞാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്.

 

Story Highlights: monsoons arrive early in the state; Private weather forecasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here