കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഷളാക്കാന്‍ പ്രതിപക്ഷം ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

cpim

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഷളാക്കാന്‍ പ്രതിപക്ഷം ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വാളയാറില്‍ ഉണ്ടായ സംഭവങ്ങള്‍ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സംസ്ഥാനത്ത് കൊവിഡ് 19 രോഗ വ്യാപനം നിയന്ത്രണവിധേയമാണ്. ഈ സാഹചര്യം അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷവും ബിജെപിയും നടത്തുന്നത്. വാളയാറിലുണ്ടായ സംഭവവികാസങ്ങള്‍ യാദൃശ്ചികമെന്ന് കരുതാനാവില്ലെന്നും യോഗം വിലയിരുത്തി.

read also:സംസ്ഥാനത്ത് പതിനാറ് പേർക്ക് കൂടി കൊവിഡ്

ഒരുഘട്ടത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ പ്രതിപക്ഷം തയാറായിട്ടില്ല. മറിച്ച്, ദിവസവും വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കും. സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും യോഗത്തില്‍ അറിയിച്ചു. കൂടുതല്‍ ജാഗ്രത അനിവാര്യമായ ഘട്ടമാണിതെന്നും അവര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം.

Story highlights-Opposition must deliberately try to disrupt Covid’s defense actions; CPIM State Secretariat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top