ലോക്ക് ഡൗണ്‍ ഇളവു ലഭിച്ചാല്‍ ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഗതാഗതവകുപ്പ്

a k sasindran

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചാല്‍ ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള നടപടിയുമായി ഗതാഗതവകുപ്പ്. ശാരീരിക അകലം പാലിക്കേണ്ടതിനാല്‍ പകുതി സീറ്റുകള്‍ ഒഴിച്ചിട്ടായിരിക്കും സര്‍വീസ് നടത്തുക. യാത്രക്കാരില്‍ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി നിരക്ക് ഈടാക്കും.

മെയ് 17ന് ശേഷം ലോക്ക്ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബസ് സര്‍വീസ് പുന:രാരംഭിക്കാന്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങിയത്. പെര്‍മിറ്റ് കിട്ടിയ റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. ബസില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണമുണ്ടാകും. ശാരീരിക അകലത്തിനായി പകുതി സീറ്റുകള്‍ ഒഴിച്ചിടും. എന്നാല്‍ ഇതിന്റെ നഷ്ടം ഒഴിവാക്കാന്‍ യാത്രക്കാര്‍ ഇരട്ടി ചാര്‍ജ്ജ് നല്‍കേണ്ടി വരും. നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്താന്‍ പറ്റില്ലെന്ന നിലപാടിലാണ് ഗതാഗതവകുപ്പ്.

read also:ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റ് ചെയ്തത് 1651 പേരെ

പൊതുഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാത്തതിനാല്‍ ജില്ലയ്ക്കുള്ളില്‍ മാത്രം സര്‍വീസ് നടത്താനാണ് തീരുമാനം. പൊതുഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സര്‍വീസ് നടത്തിയത് ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ആദ്യപടിയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രതീരുമാനത്തിന് അനുസൃതമായിരിക്കും. ഏതെങ്കിലും ഘട്ടത്തില്‍ സ്‌കൂളുകള്‍ തുറക്കേണ്ടിവന്നാല്‍ കുട്ടികള്‍ക്കായി പ്രത്യേക സര്‍വീസ് നടത്തണമെന്നും ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Story highlights-restart bus service within the district ;Department Transportation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top