സർവകലാശാല പരീക്ഷകൾ മാറ്റിയേക്കും; സൂചന നൽകി ഉന്നതവിദ്യാഭ്യാസ മന്ത്രി

k t jaleel

സർവകലാശാല പരീക്ഷകൾ മാറ്റിയേക്കുമെന്നു സൂചന നൽകി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.റ്റി ജലീൽ. യൂണിവേഴ്‌സിറ്റി പരീക്ഷകൾ 21ന് നടത്തുവാനുള്ള തീരുമാനം പ്രയാസകരമാണെന്നും, വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിച്ചതിന് ശേഷം മാത്രമേ പരീക്ഷകൾ നടത്തുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർത്ഥികൾ സർവകലാശാലകൾക്ക് പരാതി നൽകിയിരുന്നു.

ലോക്ക് ഡൗൺ മൂലം നിർത്തിവയ്ക്കേണ്ടി വന്ന പരീക്ഷകൾ ഈ മാസം 21 മുതൽ പുനരാരംഭിക്കാനായിരുന്നു സർവകലാശാലകളുടെ തീരുമാനം. പൊതുഗതാഗത സംവിധാനത്തിലെ തടസം കാരണം പഠിക്കുന്ന കോളജിലേക്ക് എത്താനാകാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി സബ്‌സെന്ററുകൾ ഒരുക്കാനും തീരുമാനമെടുത്തിരുന്നു. എന്നാൽ, എല്ലാ ജില്ലകളിലും സബ്സെന്ററുകളില്ലാത്തത് ആശങ്കയ്ക്കിടയാക്കി.

read also:എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ ഈ മാസം; ടൈംടേബിൾ തയാറാക്കി; അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിൽ

യൂണിവേഴ്‌സിറ്റി പരീക്ഷകൾ 21ന് നടത്തുവാനുള്ള തീരുമാനം പ്രയാസകരമാണെന്നും ഇക്കാര്യം സർവകലാശാലകളുടെ ശ്രദ്ധയിൽപെടുത്തിയെന്നും മന്ത്രി കെ.റ്റി ജലീൽ പ്രതികരിച്ചു. പൊതുഗതാഗത സംവിധാനം ഉറപ്പാക്കിയതിനു ശേഷം മാത്രമേ പരീക്ഷകൾ നടത്തുകയുള്ളു. കൊവിഡുമായി ബന്ധപ്പെട്ട തടസം മൂലം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ പ്രോജക്റ്റുകൾ സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്ന സമയപരിധി നീട്ടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ട്.

Story highlights:University exams may be changed; Minister of Higher Educationനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More