ഇന്നലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുമളി വഴിയെത്തിയത് 423 പേർ

സംസ്ഥാന സർക്കാർ നൽകിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ വൈകിട്ട് 5 മണി വരെ കേരളത്തിലെത്തിയത് 423 പേർ. 216 പുരുഷൻമാരും 177 സ്ത്രീകളും 30 കുട്ടികളുമാണ് നാട്ടിലെത്തിച്ചേർന്നത്. തമിഴ്‌നാട് – 240, മഹാരാഷ്ട്ര – 6, കർണ്ണാടക – 113, തെലുങ്കാന – 31, ആന്ധ്രപ്രദേശ് – 30, രാജസ്ഥാൻ – 3, എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേർന്നവരുടെ എണ്ണം. ഇതിൽ ഇടുക്കി ജില്ലയിലേക്കെത്തിയ 153 പേരിൽ 16 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു.
Read Also: സാമ്പത്തിക പ്രതിസന്ധി; ബജറ്റ് മുൻഗണനകളിൽ മാറ്റം വേണ്ടി വരും; തോമസ് ഐസക്
റെഡ് സോണുകളിൽ നിന്നെത്തിയ 62 പേരെ അതത് ജില്ലകളിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 361 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റീൻ നിർദേശിച്ച് വീടുകളിലേക്ക് അയച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് പതിനാറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് അഞ്ച്, മലപ്പുറം നാല്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രണ്ട്, കൊല്ലം, കാസർഗോഡ്, പാലക്കാട് എന്നീ ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആർക്കും രോഗമുക്തിയില്ല. ഇതിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരും നാല് പേർ തമിഴ്നാട്ടിൽ നിന്നും, രണ്ട് പേർ മുംബൈയിൽ നിന്നെത്തിയവരുമാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
lock down, kumali boarder, 423 people came
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here