കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് കേരളത്തിലെത്തിയത് 524 പേർ

സംസ്ഥാന സർക്കാർ നൽകിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് കേരളത്തിലെത്തിയത് 524 പേർ. 244 പുരുഷൻമാരും 208 സ്ത്രീകളും 72 കുട്ടികളുമാണ് നാട്ടിലെത്തിച്ചേർന്നത്. തമിഴ്‌നാട് – 323, മഹാരാഷ്ട്ര – 6, കർണ്ണാടക – 137, തെലുങ്കാന – 57, ആന്ധ്രപ്രദേശ് – 1, എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം. ഇതിൽ ഇടുക്കി ജില്ലയിലേക്കെത്തിയ 140 പേരിൽ 12 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

റെഡ് സോണുകളിൽ നിന്നെത്തിയ 52 പേരെ അതത് ജില്ലകളിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 472 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റീയിൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

Story highlight: A total of 524 people from other states came to Kerala through Kumali check postനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More