നിയമസഭ തെരഞ്ഞെടുപ്പ്: കുമളി അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി; അതിര്‍ത്തി വഴിയുള്ള പണമൊഴുക്കും ലഹരി കടത്തും തടയും

നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കുമളി അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, തമിഴ്‌നാട് പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. അതിര്‍ത്തി വഴിയുള്ള പണമൊഴുക്കും ലഹരി കടത്തും തടയുന്നതോടൊപ്പം ഇരട്ട വോട്ടുകള്‍ തടയാനുള്ള കര്‍ശന നടപടിയും സ്വീകരിക്കും.

ജില്ലയിലെ നാല് ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാനാണ് തേനി – ഇടുക്കി ജില്ല ഭരണകൂടങ്ങളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കുമളിയില്‍ സംസ്ഥാന എക്‌സൈസ്, തമിഴ്‌നാട് പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ പരിശോധന നടത്തി. ചെക്ക് പോസ്റ്റിനു പുറമെ റോസാപ്പൂക്കണ്ടം, രണ്ടാം മൈല്‍ തുടങ്ങിയ വനപാതകളിലും പരിശോധന നടത്തി. ലഹരി കടത്തും, പണമൊഴുക്കും തടയുകയാണ് പ്രധാന ലക്ഷ്യം.

വരും ദിവസങ്ങളില്‍ മറ്റ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വനാതിര്‍ത്തികളിലും പരിശോധന നടത്തും. ഇരു സംസ്ഥാനത്തും ഒരേ ദിവസമാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ഇരട്ട വോട്ട് തടയാനുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Story Highlights – Kumily border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top