കുമളി അതിർത്തി വഴി ഇന്ന് സംസ്ഥാനത്തേക്ക് എത്തിയത് 264 പേർ

kumali check post

സംസ്ഥാന സർക്കാർ നൽകിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഇന്നത്തെിയത് 264 പേർ. 155 പുരുഷൻമാരും 90 സ്ത്രീകളും 19 കുട്ടികളുമാണ് നാട്ടിലെത്തിച്ചേർന്നത്. തമിഴ്‌നാട് – 153, കർണ്ണാടക – 63, മഹാരാഷ്ട്ര – 13, ആന്ധ്രപ്രദേശ് – 11 തെലുങ്കാന – 1, ഗുജറാത്ത് – 1, ഒഡീഷ – 22 എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം. ഇതിൽ 77 പേർ ഇടുക്കി ജില്ലയിലേക്കെത്തിയവരാണ്.

Read Also:സംസ്ഥാനത്തെ 9 പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ

റെഡ് സോണുകളിൽ നിന്നെത്തിയ 31 പേരെ അതത് ജില്ലകളിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 233 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റെയിൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

Story highlights-A total of 264 people have reached the state through the Kumali border today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top